മുസ്‌ലിം കടയുടമകളെ ബജ്‌റംഗ് ദളുകാര്‍ മര്‍ദ്ദിച്ചു

Update: 2025-06-27 02:18 GMT
മുസ്‌ലിം കടയുടമകളെ ബജ്‌റംഗ് ദളുകാര്‍ മര്‍ദ്ദിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ മുസ്‌ലിം കടയുടമകളെ ബജ്‌റങ് ദളുകാര്‍ മര്‍ദ്ദിച്ചു. പഴങ്ങളില്‍ തുപ്പിയതിന് ശേഷം വില്‍ക്കുന്നു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ''തുപ്പല്‍ ജിഹാദ്'' എന്ന ആരോപണമാണ് മര്‍ദ്ദനത്തിന് കാരണമായി ഹിന്ദുത്വര്‍ ഇത്തവണ പറഞ്ഞത്. ജൂണ്‍ 22നാണ് സംഭവമെന്നും കേസെടുത്തതായും വാനവാഡി പോലിസ് സീനിയര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ സത്യജീത് അദ്മാനെ പറഞ്ഞു.

പ്രദേശത്തെ ന്യൂനപക്ഷങ്ങളെ ചില സംഘടനകളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതായി എസ്ഡിപി ഐ നേതാവ് അസ്ഹര്‍ തംബോലി ഫ്രീ പ്രസ് ജേണലിനോട് പറഞ്ഞു. പാല്‍ഖി ഘോഷയാത്രയുടെ സമയത്താണ് സംഭവം നടന്നത്. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. വിഷയം അവര്‍ ഗൗരവത്തോടെ എടുക്കണം.''-അസ്ഹര്‍ തംബോലി പറഞ്ഞു.

Similar News