കൊച്ചി: കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പെട്ട് കാണാതായി. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു എത്തിയ ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ഇബ്രാഹിം സാലിഹി (22)യേയാണ് കാണാതായത്. ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തിയതായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തില്‍ നിന്ന് ചാടിയപ്പോഴാണ്ഒഴുക്കില്‍പ്പെട്ടത്. നാവികസേനയും അഗ്‌നിരക്ഷസേനയും നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്.