ചന്ദ്രയാത്രയ്ക്ക് തുടക്കം; നാസയുടെ ആര്‍ട്ടെമിസ്‌-11 വിക്ഷേപണം നാളെ

Update: 2026-04-01 06:41 GMT

വാഷിങ്ടണ്‍: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന്റെ ഭാഗമായ നാസയുടെ ആര്‍ട്ടെമിസ്‌-11 ദൗത്യം നാളെ വിക്ഷേപിക്കും. 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കുന്നതിന്റെ പ്രധാന ഘട്ടമാണിത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ബുധനാഴ്ച വൈകിട്ട് 6.24ന്(ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.24) റോക്കറ്റ് വിക്ഷേപിക്കും.

നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറെമി ഹാന്‍സണ്‍ എന്നിവരാണ് ദൗത്യ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചാന്ദ്രഭ്രമണപഥം ചുറ്റിയ ശേഷം സംഘം ഏപ്രില്‍ പത്തോടെ ഭൂമിയിലേക്ക് മടങ്ങിവരും. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടെമിസ്-3 ദൗത്യം 2028ലാണ് ലക്ഷ്യമിടുന്നത്.

Tags: