വോട്ടര്‍ പട്ടികയില്‍ പേരില്ല; സംവിധായകന്‍ വി എം വിനുവിനു പകരം കല്ലായി ഡിവിഷനില്‍ ബൈജു കാളക്കണ്ടി മല്‍സരിക്കും
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കല്ലായി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എം വിനുവിനു പകരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌റ് ബൈജു കാളക്കണ്ടി മല്‍സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എം വിനു വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസിന്റെ നീക്കം. സംവിധായകന്‍ വിനുവിനു മുന്‍പ് കല്ലായിയില്‍ കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്നത് ബൈജുവിനെയായിരുന്നു.
വിനുവും ജോയ് മാത്യുവും കോണ്‍ഗ്രസിന്റെ താര പ്രചാരകര്‍ ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. വിനുവിന്റെ സ്ഥാനാര്‍ഥിത്വം പാളിയതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. വി എം വിനുവിന് വോട്ടുണ്ടോ എന്ന് പരിശോധിക്കുന്നതില്‍ വീഴ്ചവരുത്തിയ നിലവിലെ കൗണ്‍സിലര്‍ കെ പി രാജേഷ് കുമാറില്‍ നിന്ന് ഡിസിസി നേതൃത്വം രാജിക്കത്ത് എഴുതി വാങ്ങി.