സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പകരം തളിപ്പറമ്പില്‍ എന്‍ സുകന്യ ജനവിധി തേടിയേക്കും

Update: 2026-02-26 09:56 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പകരം തളിപ്പറമ്പില്‍ എന്‍ സുകന്യ ജനവിധി തേടിയേക്കുമെന്ന് റിപോര്‍ട്ടുകള്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗവും മുന്‍ എംഎല്‍എ ജെയിംസ് മാത്യുവിന്റെ ഭാര്യയുമാണ് എന്‍ സുകന്യ.

പാര്‍ട്ടി ഫണ്ട് വിവാദമുണ്ടായ പയ്യന്നൂരില്‍ ടി ഐ മധുസൂദനനെ തന്നെ മല്‍സരിപ്പിക്കാനാണ് തീരുമാനം. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്നായിരുന്നു ടി ഐ മധുസൂദനനെതിരായ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പയ്യന്നൂരില്‍ സിപിഎം വിമതര്‍ മല്‍സരിച്ചേക്കുമെന്ന റിപോര്‍ട്ടുകളും ഉണ്ട്.

Tags: