മുസ്‌ലിം വേള്‍ഡ് ലീഗ് പ്രതിനിധി സംഘം കാബൂളില്‍

Update: 2025-07-21 13:29 GMT

കാബൂള്‍: സൗദി അറേബ്യയിലെ മക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന്റെ പ്രതിനിധി സംഘം കാബൂളിലെത്തി. ലീഗ് സെക്രട്ടറി ജനറല്‍ ശെയ്ഖ് ഡോ. മുഹമ്മദ് അല്‍ ഇസ്സയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാന്‍ സന്ദര്‍ശിക്കുന്നത്. അഫ്ഗാനിസ്താന്‍ ഉപപ്രധാനമന്ത്രി മൗലവി അബ്ദുല്‍ സലാം ഹനഫി സംഘത്തെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മുല്ല ഹസന്‍ അഖുന്ദ് സംഘവുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും. ആഭ്യന്തര മന്ത്രി ഖലീഫ സിറാജുദ്ദീന്‍ ഹഖാനി, വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്താഖി എന്നിവരുമായി അല്‍ ഇസ്സ പ്രത്യേകം കൂടിക്കാഴ്ച നടത്തും. മുസ്‌ലിം ലോകം നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനാണ് സന്ദര്‍ശനമെന്ന് അല്‍ ഇസ്സ പറഞ്ഞു.

സൗദി സര്‍ക്കാരിന്റെ പൂര്‍ണ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്‌ലിം വേള്‍ഡ് ലീഗ്. യുഎസിലെ പ്രമുഖ ജൂത-ക്രിസ്ത്യന്‍ നേതാക്കളുമായി ബന്ധമുണ്ടാക്കാന്‍ ഇല്‍ ഇസ്സ ശ്രമിക്കുന്നുണ്ടെന്ന് 2019ലെ യുഎസ് റിപോര്‍ട്ട് പറയുന്നുണ്ട്.