കണക്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്ന് എം വി ഗോവിന്ദന്‍

Update: 2026-02-02 05:47 GMT

കണ്ണൂര്‍: പിരിച്ച ഫണ്ടിന്റെ കണക്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണന്‍ അടഞ്ഞ അദ്ധ്യായമാണെന്നും തനിക്ക് ഇക്കാര്യത്തില്‍ മറ്റൊന്നു പറയാനില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പയ്യന്നൂരിലെ സി വി ധന്‍രാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പട്ട കണക്കുകള്‍ വെളിപ്പെടുത്തുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേരത്തെ പറഞ്ഞിരുന്നു. ധന്‍രാജ് ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ എംഎല്‍എ അടക്കമുള്ളവര്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഫെബ്രുവരി ആറിന് വാര്‍ത്താ സമ്മേളനം നടത്തി ഫണ്ട് കണക്കുകള്‍ പാര്‍ട്ടി പരസ്യപ്പെടുത്തുമെന്നാണ് വിവരം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിലും 2016ല്‍ കൊല്ലപ്പെട്ട ധന്‍രാജിന്റെ കുടുംബത്തിനായി പിരിച്ച ഫണ്ടിലും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നാണ് കുഞ്ഞിക്കൃഷ്ണന്റെ ആരോപണം. ഒരു കോടി പിരിച്ചതില്‍ 46ലക്ഷം രൂപ ടി ഐ മധുസൂദനന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ തട്ടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: