മുഖ്യമന്ത്രിക്ക് ഇഡി നോട്ടിസ് അയച്ചത് രാഷ്ട്രീയ കളിയാണെന്ന് എം വി ഗോവിന്ദന്‍

Update: 2025-12-01 05:14 GMT

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി നോട്ടിസ് അയച്ചത് രാഷ്ട്രീയ കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കിഫ്ബി വഴി കോടികളുടെ വികസനമുണ്ടായി. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ സഞ്ചരിക്കുമ്പോള്‍ കിഫ്ബിയുടെ കൃത്യമായിട്ടുള്ള പദ്ധതികളിലൂടെ മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിന്റെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരമുള്ളതായി വളര്‍ത്തിയെടുത്തത് കിഫ്ബി വഴിയാണ്. എന്നാല്‍ കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ കളികളാണ് ഇതിനെല്ലാം പുറകില്‍. കേരളത്തിന്റെ വികസനത്തിനെതിരായ കടന്നാക്രമണമാണ് നടക്കുന്നത്. അതു കൊണ്ടു തന്നെ ഇങ്ങനെ സംഭവിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു.

Tags: