തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്നത് ഭൂ പ്രമാണിമാരെ സംരക്ഷിക്കാനുള്ള ശ്രമമെന്ന് എം വി ഗോവിന്ദന്‍

Update: 2026-01-15 09:32 GMT

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്നതിലൂടെ നടക്കുന്നത് മോദി സര്‍ക്കാരിന്റെ ഭൂ പ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . ഇതൊരു സാധാരണ സമരമല്ലെന്നും ലോക്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. 20 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ ശക്തമായ സമരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നിയമം പ്രകാരം 2500 കോടി സംസ്ഥാനം മാറ്റിവെക്കണം എന്നാണ് പറയുന്നത്. കേരളത്തിന് എങ്ങനെ പണം മാറ്റിവെക്കാന്‍ കഴിയും. എല്ലാ സംസ്ഥാനങ്ങളിലും അതൊരു പ്രശ്‌നമാണ്. പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതൊക്കെയെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്കായി 2 ലക്ഷം കോടി ഒരു വര്‍ഷം വേണം. 2 ലക്ഷം കോടി കുറച്ചു കുറച്ചു കൊണ്ടു വന്നു 75000 കോടി ആക്കി.പിന്നീട് കുടിശ്ശിക വരുത്തി. ഇത് എവിടേക്കാണ് പോകുന്നതെന്ന ആശങ്ക ഉണ്ടായിരുന്നു. അത് അവസാനിപ്പിക്കാനുള്ള നിലപാട് പൂര്‍ണമായും എടുത്തു എന്നത് ഇപ്പോള്‍ മനസിലായി. അത് നിയമമാക്കി കൊണ്ടു വന്നു. എന്നാല്‍ ഞങ്ങള്‍ ഇത് അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: