'മുസ് ലിംകള്‍ സൂര്യനമസ്‌കാരം ചെയ്യണം'; ഹിന്ദുമതമാണ് ഏറ്റവും നല്ല മതമെന്ന വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെ
ന്യൂഡല്‍ഹി: ഹിന്ദുമതമാണ് ഏറ്റവും നല്ല മതമെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെ. ഇന്ത്യയിലെ മുസ് ലിംകള്‍ സൂര്യനമസ്‌കാരം അര്‍പ്പിക്കുകയും നദികളെ ആരാധിക്കുകയും വേണമെന്നും ദത്താത്രേയ ഹൊസബാലെ പറഞ്ഞു.
ഇന്ത്യയില്‍ മുസ് ലിംകള്‍ക്ക് ഒരു പ്രശ്നവും നേരിടേണ്ടിവരില്ല. നമ്മുടെ മുസ് ലിം സഹോദരന്മാരും സൂര്യനമസ്‌കാരം ചെയ്താല്‍ അവര്‍ക്ക് ഒന്നും സംഭവിക്കില്ല. അവര്‍ അങ്ങനെ പറയുന്നു എന്നതുകൊണ്ട് ആരും അവരെ പള്ളിയില്‍ പോകുന്നത് തടയില്ല. നമ്മുടെ ഹിന്ദു മതമാണ് പരമോന്നതമായത്. അത് എല്ലാവര്‍ക്കും അനുകൂലമാണെന്ന് ഹൊസബാലെ പറഞ്ഞു.
യോഗാസനങ്ങളുടെ ഒരു പരമ്പരയായ സൂര്യനമസ്‌കാരം ശാസ്ത്രീയവും ആരോഗ്യപരവുമായ ഒരു പരിശീലനമാണ്. ഇത് മുസ് ലിംകള്‍ക്ക് എന്ത് ദോഷമാണ് ചെയ്യുന്നതെന്നും ദത്താത്രേയ ചോദിച്ചു. മനുഷ്യ മതത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ഏത് വിശ്വാസവും പിന്തുടരാന്‍ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എല്ലാ ജീവജാലങ്ങളോടും പ്രകൃതിയോടും അഹിംസ പഠിപ്പിക്കുന്നതാണ് ഹിന്ദു തത്ത്വചിന്ത എന്നും ദത്താത്രേയ ഹൊസബാലെ പറഞ്ഞു.