ആധാര്‍ കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റുമുള്ള ബാലനെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു

Update: 2025-08-09 05:37 GMT

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റുമുള്ള മുസ്‌ലിം ബാലനെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ എസ് കെ അമീറിനെയാണ് രാജസ്ഥാന്‍ പോലിസ് ജൂലൈ 22ന് ബംഗ്ലാദേശിലേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സമീറുല്‍ ഇസ്‌ലാം പ്രതിഷേധിച്ചു. അമീര്‍ ബംഗ്ലേദേശിയോ രോഹിങ്ഗ്യയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ബംഗ്ലാദേശിലെ ഒരു ഗ്രാമവാസികള്‍ അമീറിന് അഭയം നല്‍കിയിരിക്കുകയാണ്. മകനെ തിരികെ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കൊല്‍ക്കൊത്ത ഹൈക്കോടതിയെ സമീപിച്ചു. അമീറിനെ രാജസ്ഥാന്‍ പോലിസ് രണ്ടുമാസം തടങ്കലില്‍ വച്ചെന്നും ബംഗ്ലാദേശിലേക്ക് തള്ളിയിട്ടെന്നും ഹരജി പറയുന്നു.