മതപരിവര്‍ത്തനം ആരോപിച്ച് മുസ്‌ലിം പണ്ഡിതനെ അറസ്റ്റ് ചെയ്തു; പ്രതികാര നടപടിയെന്ന് ഭീം ആര്‍മി
സിദ്ധാര്‍ത്ഥനഗര്‍: മതപരിവര്‍ത്തനം ആരോപിച്ച് മുസ്‌ലിം പണ്ഡിതനെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. അല്‍ ഫാറൂഖ് ഇന്റര്‍ കോളജ് മാനേജരായ മൗലാന ഷബ്ബിര്‍ അഹമദിനെയാണ് അറസ്റ്റ് ചെയ്തത്. 2020ല്‍ കോളജില്‍ ജോലിക്ക് അപേക്ഷിച്ച അഖണ്ഡ് പ്രതാപ് സിങ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. 2020ല്‍ നടന്നുവെന്നു പറയുന്ന സംഭവത്തില്‍ ഇപ്പോഴാണോ പരാതിയും അറസ്റ്റുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചു. ഇത് മതപരമായ കാര്യമാണോ പ്രതികാര നടപടിയാണോ എന്നും അദ്ദേഹം ചോദിച്ചു. ആരോപണത്തില്‍ പക്ഷപാതപരമല്ലാത്ത അന്വേഷണം വേണമെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.