ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ റോഡിന് സമീപം മുസ്‌ലിം മധ്യവയസ്‌ക്കന്റെ താടിപിടിച്ച് വലിച്ച് ഹിന്ദുത്വര്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ റിസ്‌വാനെയാണ് ചായ കുടിക്കുന്നതിനിടെ ഹിന്ദുത്വ സംഘം ആക്രമിച്ചത്. തുടര്‍ന്ന് ജയ്ശ്രീറാം അടക്കമുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിച്ചു.
This shocking video, dated 16/08/2025 from Haridwar Road near Nepali Farm, Uttarakhand (as per sources), shows the brutal assault of a Muslim man, where he was mercilessly beaten and an attempt was made to cut off his beard.
— Mehran Anjum Mir (@MehranAnjumMir) August 16, 2025
Such an act is not only inhuman and barbaric but also… pic.twitter.com/exdNkpoSgA
ഉത്തര്‍പ്രദേശ് സ്വദേശിയായ റിസ്‌വാന്‍ റെയില്‍വേക്ക് വേണ്ടി ബ്ലോഗിങ് ചെയ്യുന്നുണ്ടായിരുന്നു. ചില ജോലികള്‍ക്കായാണ് അദ്ദേഹം ഉത്തരാഖണ്ഡില്‍ എത്തിയത്. ചായ കുടിക്കാന്‍ കയറിയ അദ്ദേഹത്തെ മുകേഷ് ഭട്ട്, മനീഷ് ബിഷ്ഠ്, നവീന്‍ ഭണ്ഡാരി എന്നിവരാണ് ആക്രമിച്ചത്.