ഗോരഖ്പൂര്‍: മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച മുസ്‌ലിം യുവാവ് മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബാദ്‌ഗോ ഗ്രാമത്തിലെ മുഷ്താഖ് അലിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ തത്തൗലി ഗ്രാമത്തിലെ റോഡരികിലാണ് മുഷ്താഖ് അലിയുടെ മൃതദേഹം കണ്ടെത്തിയത്. മുഷ്താഖ് അലിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മുഷ്താഖ് അലിയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി ഗ്രാമവാസികളായ ജബ്ബാര്‍ അലിയും ഓം പ്രകാശും ദീപക് സിങും പറഞ്ഞു. അസുഖം കൂടുമ്പോള്‍ രാത്രിയിലും മുഷ്താഖ് അലി റോഡിലൂടെ നടക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് ഉദ്യോഗസ്ഥനായ സുഷില്‍ കുമാര്‍ ചൗരസ്യ പറഞ്ഞു.