300 ഏക്കര്‍ വഖ്ഫ് ഭൂമി ഐടിപാര്‍ക്കിന് ഉപയോഗിക്കുമെന്ന് ആന്ധ്രസര്‍ക്കാര്‍

Update: 2025-06-17 04:06 GMT

വിജയവാഡ: 300 ഏക്കര്‍ വഖ്ഫ് ഭൂമി ഐടി പാര്‍ക്കിന് കൈമാറാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം സമുദായ നേതാക്കള്‍ ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. കോത മല്ലയപാളത്തെയും ചിന്ന കാകനിയിലെയും 233, 78 ഏക്കര്‍ ഭൂമി ഐടി പാര്‍ക്ക് നിര്‍മാണത്തിന് കൈമാറുമെന്നാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെഡ്ഡ മസ്ജിദിന്റെയും അഞ്ജുമാന്‍ ഇസ് ലാമിയയുടെയും വഖ്ഫായ ഈ ഭൂമികള്‍ 2018ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഏറ്റെടുത്താണ് ആന്ധ്രപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്ര്കചര്‍ കോര്‍പറേഷന് കൈമാറുക.