സിനിമാ തീയ്യറ്ററില്‍ മുസ്‌ലിം കുടുംബത്തിന് നേരെ ആക്രമണം (വീഡിയോ)

Update: 2025-06-02 04:08 GMT

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ ബത്ര സിനിമാ തീയ്യറ്ററില്‍ സിനിമ കാണാനെത്തിയ മുസ്‌ലിം കുടുംബത്തെ ജീവനക്കാര്‍ ആക്രമിച്ചതായി പരാതി. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയാണ് സിനിമ കാണാനെത്തിയത്. മതപരമായ പരാമര്‍ശങ്ങള്‍ നടത്തിയാണ് ജീവനക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്. കുടുംബത്തിലെ സൈനുല്‍ ഹൈദര്‍ എന്ന 14കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പോലിസ് കേസെടുത്തു.