മസ്‌കത്ത്: ഒമാനില്‍നിന്നും ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കായുള്ള ഏകദിന ഹജ്ജ് ക്യാംപ് ജൂണ്‍ ഒന്നിന് റൂവി മസ്‌കത്ത് സുന്നി സെന്റര്‍ മദ്‌റസയില്‍ നടത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ നടക്കുന്ന പരിപാടിയില്‍ പണ്ഡിതന്മാര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ചടങ്ങില്‍ സുന്നി സെന്റര്‍ പ്രസിഡന്റ് അന്‍വര്‍ ഹാജി അധ്യക്ഷത വഹിക്കും.
ഹജ്ജ് കര്‍മ സംബന്ധമായ വിഷയാവതരണം മദ്രസ പ്രിന്‍സിപ്പല്‍ എന്‍ മുഹമ്മദ് അലി ഫൈസി അവതരിപ്പിക്കും. ഉച്ചക്കുശേഷം നടക്കുന്ന ആരോഗ്യ പഠന സെഷനില്‍ ബദര്‍ അല്‍ സമാ ഹോസ്പിറ്റല്‍ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് ഡോ. അബ്ദുല്‍സലാം ബഷീര്‍ സംസാരിക്കും. 50ലധികം മലയാളികള്‍ ഇത്തവണ സുന്നി സെന്റര്‍ ഗ്രൂപ് വഴി ഹജ്ജിനായി ജൂണ്‍ എട്ടിന് ഒമാനില്‍ നിന്ന് യാത്ര തിരിക്കുന്നുണ്ട്.
ഇവിടെനിന്നും ഹജ്ജിന് പോകുന്ന മറ്റു ഹാജിമാര്‍ക്കും സംബന്ധിക്കാന്‍ സൗകര്യപ്പെടുന്ന രീതിയിലാണ് ക്യാംപ് സജ്ജീകരിച്ചിരിക്കുന്നത്.