പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊന്നു
പൊള്ളാച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കയറി യുവാവ് കുത്തിക്കൊന്നു. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ അഷ്‌വിക(19)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ പോലിസില്‍ കീഴടങ്ങി.കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഷ്‌വിക. വിദ്യാര്‍ഥിനി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.