മുന്‍ഷി പരമ്പരയിലൂടെ പ്രശസ്തനായ അഭിനേതാവ് മുന്‍ഷി ഹരി എന്ന ഹരീന്ദ്രന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത മുന്‍ഷി പരമ്പരയിലൂടെ പ്രശസ്തനായ അഭിനേതാവ് തിരുമല സ്വദേശി മുന്‍ഷി ഹരി എന്നറിയപ്പെട്ട ഹരീന്ദ്രന്‍ നായര്‍ അന്തരിച്ചു. രാത്രി റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രാഷ്ട്രപതിയുടെ അവാര്‍ഡ് ഉള്‍പ്പെടെ കരസ്ഥമാക്കിയ മൊട്ട ഹരി തിരുവനന്തപുരത്തെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.