മുണ്ടക്കൈ പുനരധിവാസം: മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

രണ്ടിടത്തായി എല്ലാ സൗകര്യങ്ങളും പ്രധാനം ചെയ്യുന്ന ടൗണ്‍ഷിപ്പുകള്‍

Update: 2025-01-01 10:48 GMT

തിരുവനന്തപുരം: മുണ്ടക്കൈ ചുരല്‍മല പുനരധിവാസവത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ വിശദീകരിച്ച് മുഖ്യമന്ത്രി. രണ്ടിടത്തായി എല്ലാ സൗകര്യങ്ങളും പ്രധാനം ചെയ്യുന്ന ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയുടെ ഘടന അനുസരിച്ചായിരിക്കും ടൗണ്‍ഷിപ്പിന്റെ പ്ലാന്‍. ഉരുളെടുത്ത ഭൂമി കളക്ടീവ് ഫാമിങ്ങിനു വേണ്ടി ആലോചിക്കുന്നത് പരിഗണക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്ത നിവാരണ വകുപ്പിനെ ഏര്‍പ്പെടുത്തി. ധന നിയമ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഊരാളുങ്കലിനാണ് നിര്‍മാണ ചുമതല. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനരധിവാസ പദ്ധതിക്കായിരിക്കും പദ്ധതിയുടെ നേതൃത്വം. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടുന്ന ഒരു ഉപദേശക സമിതി ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ടൗണ്‍ക്ഷിപ്പിന് പുറത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് നല്‍കുക. പുനരധിവാസം വേണ്ട 5 ട്രൈബല്‍ കുടുംബങ്ങളാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ കുടുംബങ്ങളുടെ താല്‍പര്യമനുസരിച്ചായിരിക്കും അവരുടെ പുനരധിവാസം ഉണ്ടായിരുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

updating.......



Tags: