മുംബൈ: നഗരത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊങ്കൺ തീരത്ത് ദീർഘനേരം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. താനെ, റായ്‌ഗഡ്, പാൽഘർ ജില്ലകളിലെ ജനങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച നഗരത്തിൽ തുടർച്ചയായി മൂടിക്കെട്ടിയ ആകാശവും മഴയും അനുഭവപ്പെട്ടിരുന്നു. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പുറത്തിറക്കിയ കണക്ക് പ്രകാരം, രാവിലെ 8 മണിക്ക് അവസാനിച്ച മഴ, 24 മണിക്കൂറിനിടെ ദ്വീപ് നഗരത്തിൽ 30.07 മില്ലിമീറ്റർ, കിഴക്കൻ പ്രദേശങ്ങളിൽ 26.12 മില്ലിമീറ്റർ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ 9.99 മില്ലിമീറ്റർ മഴ ലഭിച്ചു.
സുരക്ഷാവീഴ്ച്ച സാധ്യതകളും ജലക്കെട്ടും പരിഗണിച്ച് ദുരന്തനിവാരണ സേനകൾക്കും ബിഎംസിക്കും ഉയർന്ന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.