മുംബൈ: മഴയെ തുടര്‍ന്ന് വൈദ്യുതി തകരാറുണ്ടായതിനു പിന്നാലെ മുംബൈയിലെ മോണോറെയില്‍ ട്രെയ്ന്‍ യാത്രയ്ക്കിടെ നിശ്ചലമായി. മൈസൂര്‍ കോളനി സ്റ്റേഷനു സമീപത്താണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയ്‌നാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ യാത്രക്കാര്‍ ഏറെനേരമായി ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
Due to heavy rains in Mumbai, the monorail was stuck on the tracks for nearly half an hour.#Mumbai #MumbaiRains #monorail #MumbaiMonsoon #TrafficUpdate pic.twitter.com/SxHKYz9gpg
— Amit Karn (@amitkarn99) August 19, 2025
വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി. എസി തകരാറിലായതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വൈദ്യുതിവിതരണത്തിലുണ്ടായ തകരാര്‍ കാരണമാണ് ട്രെയിന്‍ ഉയരപ്പാതയില്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.