മുല്‍ത്തായ് സംഘര്‍ഷം: ബൈക്ക് അപകടം വര്‍ഗീയ സംഘര്‍ഷമായി മാറിയെന്ന് എപിസിആര്‍ റിപോര്‍ട്ട്

Update: 2025-11-04 13:37 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ മുല്‍ത്തായ് പ്രദേശത്ത് ഒക്ടോബര്‍ ഒമ്പതിനുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിലെ വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ട് പൗരാവകാശ സംഘടനയായ എപിസിആര്‍. രണ്ടുപേരുടെ ബൈക്ക് കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം വര്‍ഗീയ സംഘര്‍ഷമായി വികസിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ട് പുറത്തുവിട്ട് എപിസിആര്‍ സംസ്ഥാന സെക്രട്ടറി സയ്ദ് ജാവേദ് അഖ്തര്‍ പറഞ്ഞു. ബൈക്ക് തട്ടിയ സമയത്ത് പ്രദേശത്തുണ്ടായ പോലിസുകാര്‍ വിഷയത്തില്‍ ഇടപെട്ടില്ല. പിന്നീട് മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. തട്ടുകടകളും ചെറിയകടകളുമാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. ഓരോരുത്തര്‍ക്കും ഏകദേശം 40,000 രൂപ വരെ നഷ്ടമുണ്ടായി. എന്നിട്ടും പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തില്ല. അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങളും വീഡിയോദൃശ്യങ്ങളും വരെ ലഭ്യമാണ്. അതിനാല്‍ വിഷയത്തില്‍ പോലിസ് അടിയന്തിരമായി ഇടപെടണമെന്ന് റിപോര്‍ട്ട് ആവശ്യപ്പെടുന്നു.