മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി പിന്നിട്ടു, 136 അടി എത്തിയാല്‍ തുറക്കും
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 133.2 അടി പിന്നിട്ടു. നിലവിലെ റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ സംഭരിയ്ക്കാന്‍ തമിഴ്നാടിന് കഴിയുക 136 അടി വെള്ളമാണ്. വരുംദിവസങ്ങളില്‍ മഴ ശക്തമായാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. ഇന്നത്തെ കണക്ക് പ്രകാരം അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3,350 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് സെക്കന്‍ഡില്‍ 1,867 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയം അണക്കെട്ടില്‍ 121.2 അടി വെള്ളമാണുണ്ടായിരുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 12 അടി വെള്ളം അണക്കെട്ടില്‍ കൂടുതലാണ്. 72 അടി പരമാവധി സംഭരണശേഷിയുള്ള തമിഴ്നാടിന്റെ വൈഗ അണക്കെട്ടില്‍ 63 അടിയാണ് നിലവിലെ ജലനിരപ്പ്.