മുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും; പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവ്

Update: 2025-06-27 14:40 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ (ജൂണ്‍ 28) തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3,220 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ എം വിഘ്നേശ്വരി നിര്‍ദേശിച്ചു. അതേസമയം ഇത്രയും ആളുകള്‍ സ്വന്തം വീടുകളില്‍നിന്ന് മാറാന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതേയുള്ളൂ.