മുഹര്‍റം ഘോഷയാത്ര; ഇറാന്റെ പരമോന്നത നേതാവിനെ അപമാനിച്ച് പോലിസ്, വിവിധയിടങ്ങളില്‍ സംഘര്‍ഷം

Update: 2025-07-07 08:07 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച മുഹര്‍റം ഘോഷയാത്രകളുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം. സംഭവങ്ങളില്‍ പോലിസ് ആളുകളെ കസ്റ്റഡിയിലെടുത്തതായി റിപോര്‍ട്ടുണ്ട്.

ഇറാന്റെ പരമോന്നത നേതാവിനെ ചില ഉദ്യോഗസ്ഥര്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ബഹ്‌റൈച്ചില്‍ ജനങ്ങള്‍ പോലിസുമായി ഏറ്റുമുട്ടി. മുഹര്‍റം ഘോഷയാത്രയ്ക്കായി സജ്ജീകരിച്ച ഒരു വേദി നശിപ്പിക്കപ്പെട്ടതായി ആരോപിച്ച് ബറേലിയിലെ വ്യാപാരികള്‍ കുത്തിയിരിപ്പ് സമരം നടത്തി.

മുഹര്‍റം ഘോഷയാത്രയില്‍ പങ്കെടുത്തവരുടെ കയ്യിലുണ്ടായിരുന്ന ഖാംനഈ അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങള്‍ പലതും പോലിസ് നശിപ്പിക്കാന്‍ ശ്രമിച്ചതായും റിപോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ ഘോഷയാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും പോലിസും മറ്റ് ഉദ്യോഗസ്ഥരും ഇടപെട്ട് നടപടി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് ഘോഷയാത്ര പുനരാരംഭിച്ചു.

Tags: