തിരുവനന്തപുരം: കേരളത്തില്‍ മുഹര്‍റം മുന്‍നിശ്ചയിച്ച പോലെ ഞായറാഴ്ച്ച തന്നെ. നേരത്തേ തയാറാക്കിയ കലണ്ടര്‍ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹര്‍റം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ചന്ദ്രമാസ പ്രകാരം മുഹര്‍റം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചില എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്നാല്‍, ഇത് പരിഗണിക്കപ്പെട്ടില്ല.