മുഹറഖ് മലയാളി സമാജം മെമ്പര്‍ഷിപ് കാംപയിന് തുടക്കമായി

Update: 2025-05-14 02:33 GMT

മനാമ: മുഹറഖ് മലയാളി സമാജം ഈ വര്‍ഷത്തെ അംഗത്വ പ്രചാരണ കാംപയിന് തുടക്കമായി. 2018 മുതല്‍ മുഹറഖ് കേന്ദ്രമാക്കി ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ കലാ സാംസ്‌കാരിക സംഘടനയാണ് മുഹറഖ് മലയാളി സമാജം. കഴിഞ്ഞ 7 വര്‍ഷകാലയളവില്‍ നിരവധി കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിയിട്ടുണ്ട്. മെയ് 5 മുതല്‍ ജൂണ്‍ 5 വരെ നീണ്ടു നില്‍ക്കുന്ന ഒരു മാസക്കാലത്തെ അംഗത്വ പ്രചാരണ ഉദ്ഘാടനം മുഹറഖ് മാറാസീല്‍ ട്രെഡിങ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഖാദറിന് അംഗത്വം നല്‍കി. പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ശിവശങ്കര്‍, സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ മൊയ്തീ ടി എം സി എന്നിവര്‍ സംബന്ധിച്ചു.