എംഎസ്എഫ് പ്രചരിപ്പിക്കുന്നത് വര്‍ഗീയവാദമെന്ന് എസ്എഫ്‌ഐ

Update: 2025-08-18 12:09 GMT

തിരുവനന്തപരം: കേരളത്തിലെ രണ്ട് വര്‍ഗീയ ശക്തികള്‍ എസ്എഫ്‌ഐയെ വര്‍ഗീയമായി ചാപ്പക്കുത്തുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ വിഭാഗീയ ഉണ്ടാകുന്നതില്‍ പ്രധാനി എംഎസ്എഫ് ആണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഷയിലാണ് എംഎസ്എഫ് സംസാരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയം പേറുന്നവരായി അവര്‍ മാറുന്നു. വിദ്യാര്‍ഥി പ്രസ്ഥാനം വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അല്ലാതെ മതം പറഞ്ഞ് വര്‍ഗീയ വാദം പരത്തുകയല്ല വേണ്ടത് എന്നും എം ശിവപ്രസാദ് പറഞ്ഞു.

മതനിരപേക്ഷതയ്ക്ക് പകരം എംഎസ്എഫ് പ്രചരിപ്പിക്കുന്നത് വര്‍ഗീയ വാദമാണ്. പ്രകൃതി ദുരന്തങ്ങള്‍ക്കായ പിരിച്ച പണം കട്ടുമുടിച്ചവര്‍ക്കെങ്ങനെ മത വിശ്വാസത്തെ കുറിച്ച് പറയാനാകും. യുയുസിമാരെ എംഎസ്എഫ് വിലയ്ക്ക് വാങ്ങുകയാണ്. എംഎസ്എഫിനെ വിമര്‍ശിച്ചാല്‍ എസ്എഫ്‌ഐക്കെതിരേ ജമാഅത്തെ ഇസ്‌ലാമി രംഗത്തിറങ്ങുമെന്നും ശിവപ്രസാദ് ആരോപിച്ചു.