എക്സൈസ് ഉദ്യോഗസ്ഥര്‍ എക്സൈസ് മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്ന നിര്‍ദേശവുമായി എം ആര്‍ അജിത് കുമാര്‍

Update: 2026-01-15 08:26 GMT

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥര്‍ എക്സൈസ് മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്ന നിര്‍ദേശവുമായി എക്സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാര്‍. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നായിരുന്നു നിര്‍ദേശിച്ചത്. വകുപ്പ് മന്ത്രി എം ബി രാജേഷ് പോലുമറിയാതെയാണ് അജിത് കുമാര്‍ ഇത്തരത്തില്‍ ഒരു പരിഷ്‌കരണം കൊണ്ടുവന്നതാണെന്നാണ് റിപോര്‍ട്ടുകള്‍.

മന്ത്രിക്ക് എസ്‌കോര്‍ട്ട് നല്‍കുന്ന ദിവസം എന്‍ഫോഴ്സ്മെന്റ് നടപടികള്‍ വേണ്ടെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ മിനുറ്റ്സില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.ഇന്നലെ ചേര്‍ന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും ജോയിന്റ് കമ്മീഷണര്‍മാരുടെയും യോഗത്തിലായിരുന്നു അജിത് കുമാര്‍ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.

Tags: