സൂര്യനമസ്‌കാരത്തിന് പകരം 'നമസ്‌കാരം' പഠിപ്പിച്ചെന്ന് ഹിന്ദുത്വ സംഘടന; മൂന്നു അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-10-28 13:35 GMT

ഭോപ്പാല്‍: സൂര്യനമസ്‌കാരത്തിന് പകരം നമസ്‌കാരം പഠിപ്പിച്ചെന്ന ആരോപണത്തില്‍ മൂന്നു അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ദിയോഹരി ഗ്രാമത്തിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലെ അധ്യാപകനായ ജബൂര്‍ തദ്‌വി അടക്കം മൂന്നു പേരെയാണ് ഹിന്ദുത്വരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. യോഗയുടെയും സൂര്യനമസ്‌കാരത്തിന്റെയും പേരില്‍ മുസ്‌ലിംകളുടെ നമസ്‌കാരം പഠിപ്പിച്ചെന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘടന ആരോപിച്ചത്. ശശാങ്കാസന എന്ന യോഗാ രീതിയാണ് പഠിപ്പിച്ചതെന്നും ചിലര്‍ തെറ്റിധരിച്ചതാണെന്നും അധ്യാപകര്‍ പറഞ്ഞു.