എംപി ഇമ്രാന്‍ മസൂദ് എത്തിയത് ഓക്‌സിജന്‍ സിലിണ്ടറുമായി; പാര്‍ലമെന്റില്‍ ശ്രദ്ധേയമായ രംഗങ്ങള്‍

Update: 2025-12-03 11:13 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വായുവിന്റെ ഗുണനിലവാരത്തെയും പൊതുജനാരോഗ്യത്തെയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെ പാര്‍ലമെന്റില്‍ ശ്രദ്ധേയമായ രംഗങ്ങള്‍. വായു ഗുണനിലവാരം ഗുരുതരമെന്ന് കാണിക്കുന്നതിനും മനസിലാക്കാനും കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡ പൊല്യൂഷന്‍ വിരുദ്ധ മാസ്‌ക് ധരിച്ചാണ് എത്തിയത്.

കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് ഓക്‌സിജന്‍ സിലിണ്ടറുമായാണ് പാര്‍ലമെന്റില്‍ പ്രവേശിച്ചത്. രാജ്യത്തെ വായു മലിനീകരണത്തിന്റെ ഗുരുതരാവസ്ഥ നേതാക്കള്‍ ഈ പ്രവൃത്തികളിലൂടെ ഉയര്‍ത്തിക്കാട്ടി. രാജ്യത്തെ വായുനിലവാരത്തിന്റെ ഗുരുതരമായ അവസ്ഥ ചൂണ്ടിക്കാട്ടാനാണ് ഇത്തരത്തില്‍ എത്തിയതെന്ന് അവര്‍ വ്യക്തമാക്കി.

Tags: