ഇന്‍ഡോര്‍: പ്രവാചക നിന്ദ നടത്തിയ നാലു ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ പത്താന്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്ന തീയറ്ററിന് മുന്നില്‍ നിന്നാണ് അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇത് അറിഞ്ഞ മുസ് ലിംകള്‍ പ്രദേശത്ത് എത്തുകയും ബജ്‌റങ് ദളുകാരെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി ഇന്‍ഡോര്‍ കമ്മീഷണര്‍ ഹരിനാരായണാചാരി മിശ്ര അറിയിച്ചു.