മോട്ടോര്‍ വാഹന നിയമം; കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ നടപ്പിലാക്കൂവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

Update: 2026-01-25 08:27 GMT

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്ന് മന്ത്രി ബി ഗണേഷ് കുമാര്‍. ചര്‍ച്ച ചെയ്തിട്ടേ എന്തു കാര്യവും തീരുമാനിക്കൂ എന്നു അദ്ദേഹം പറഞ്ഞു. അഞ്ചു ചലനുകള്‍ ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫേയ്‌സ്ബുക്ക് പേസ്റ്റിന്റെ പൂര്‍ണരൂപം,

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ..സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂ..മോട്ടോര്‍ വാഹന നിയമങ്ങള്‍ പലതും കര്‍ശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങള്‍ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങള്‍ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലാ, അത്തരം കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചര്‍ച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ...

Tags: