ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസ്: മാതാവ് ശരണ്യയ്ക്ക് ജീവപര്യന്തം

Update: 2026-01-22 05:58 GMT

കണ്ണൂര്‍: തയ്യിലില്‍ ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന ശരണ്യയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വധശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. കാമുകന്റെ കൂടെ ജീവിക്കാനാണ് ശരണ്യ കുട്ടിയെ കൊന്നത്. കൊലപാതകം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമിച്ചു. കാമുകനായ യുവാവിനെ പോലിസ് പ്രതിയാക്കിയെങ്കിലും ഗൂഡാലോചന തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞില്ലെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടി.

Tags: