കാസര്‍കോട്: ഫോണ്‍വിളിക്കിടെ ശല്യംചെയ്തതിന് അമ്മ മകന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി. അമ്മയുടെ വീഡിയോകോള്‍ ചോദ്യംചെയ്തതിന്റെ ദേഷ്യത്തിലാണ് പത്തുവയസ്സുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ ഉപദ്രവിച്ചശേഷം അമ്മയെ വീട്ടില്‍നിന്ന് കാണാതായി. ഇവര്‍ ആണ്‍സുഹൃത്തിനൊപ്പം പോയെന്നാണ് നിഗമനം.
ബേക്കല്‍ പള്ളിക്കര കീക്കാനം സ്വദേശിയാണ് ഭാര്യ മകനെ പൊള്ളലേല്‍പ്പിച്ചെന്നും ഇതിനുപിന്നാലെ ഭാര്യയെ കാണാതായെന്നും പറഞ്ഞ് ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയത്.