കോട്ടക്കലില്‍ മാതാവും രണ്ട് മക്കളും മുങ്ങി മരിച്ചു

Update: 2026-01-18 12:39 GMT

മലപ്പുറം: കോട്ടക്കല്‍ പറപ്പൂര്‍ വീണാലുക്കലില്‍ മാതാവും രണ്ടുമക്കളും മുങ്ങിമരിച്ചു. പറപ്പൂര്‍ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തില്‍ വൈകുന്നേരത്തോടെയാണ് അപകടം. വീണാലുക്കല്‍ സ്വദേശികളായ സൈനബ(50), ഫാത്തിമ(16), ആഷിഖ്(22) എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരെക്കൂടി കണ്ടെത്തുന്നത്.

പ്രദേശവാസികള്‍ വസ്ത്രമലക്കാനും കുളിക്കാനുമായി എത്തുന്ന കുളമാണിത്. മരിച്ച മാതാവും മക്കളും ഇതിനായി എത്തിയതായിരുന്നു. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.