രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

പോസ്റ്റ്മോർട്ടം റിപോർട്ടിൽ 65 ഓളം ആന്തരികമുറിവുകൾ കുട്ടിക്കുണ്ടായിരുന്നതായി

Update: 2024-11-18 18:27 GMT

തിരുവനന്തപുരം: രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവും 50000 രൂപ പിഴയും. ഞെക്കാട് സ്വദേശി ഉത്തര (27), കാമുകൻ രജീഷ് (34) എന്നിവരെയാണ് തിരുവനന്തപുരം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2018 ഡിസംബർ 15-നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.  കൊല്ലം ചോഴിയകോട് സ്വദേശി മനുവിന്റെയും ഉത്തരയുടെയും മകൻ ഏകലവ്യൻ ആണ് മരിച്ചത്. മനുവുമായി പിണങ്ങിയ ഉത്തര മകനേയും കൂട്ടി ചെറുന്നിയൂരിലെ വാടക വീട്ടിൽ കാമുകൻ രജീഷിനൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം, ഛർദ്ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനേ തുടർന്ന്  വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരിക്കുന്നത്. പിന്നീട്  പോസ്റ്റ്മോർട്ടം  റിപോർട്ടിൽ 65 ഓളം ആന്തരികമുറിവുകൾ കുട്ടിക്കുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് രജീഷ് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് മനസിലായത്. ഇതിന് ഉത്തര കൂട്ടു നിൽക്കുകയും ചെയ്യുകയായിരുന്നു. 

Tags: