ഇസ്രായേൽ അനുകൂല നിലപാട് ഉയർത്തിപ്പിടിച്ച ബോർഡ് അംഗത്തെ മാറ്റണം; ബിബിസിക്ക് പാരാതി നൽകി 400 ലധികം മാധ്യമപ്രവർത്തകർ

ലണ്ടൻ: ഇസ്രായേൽ അനുകൂല നിലപാട് ഉയർത്തിപ്പിടിച്ച ബോർഡ് അംഗത്തെ മാറ്റണമെന്നന്ന് ബിബിസിയോട് ആവശ്യപ്പെട്ട് 400- ലധികം മാധ്യമ പ്രവർത്തകർ. ഗസയിലെ യുദ്ധത്തെക്കുറിച്ചുള്ള യഥാർഥ വസ്തുതകൾ വളച്ചൊടിക്കുന്നുവെന്നാണ് ആക്ഷേപം.
ബിബിസി ബോർഡ് അംഗവും യുകെ ആസ്ഥാനമായുള്ള ജൂത ക്രോണിക്കിളുമായി അടുത്ത ബന്ധമുള്ളയാളുമായ റോബി ഗിബ്ബിനെതിരെയാണ് പരാതി.
"ചർച്ചയോ വിശദീകരണമോ ഇല്ലാതെ ബിബിസിയുടെ ഉന്നത തലങ്ങളിൽ എടുക്കുന്ന അവ്യക്തമായ തീരുമാനങ്ങൾ കാരണം ഞങ്ങളിൽ പലരുടെയും ശ്രമങ്ങൾ പരാജയപ്പെട്ടു.," പരാതിയിൽ പറയുന്നു.
"ഒരു സംഘടന എന്ന നിലയിൽ, ഫലസ്തീനികൾക്കെതിരായ യുദ്ധത്തിൽ യുകെ സർക്കാരിന്റെ പങ്കാളിത്തത്തെക്കുറിച്ച് കാര്യമായ വിശകലനം ഞങ്ങൾ നൽകിയിട്ടില്ല. ആയുധ വിൽപ്പനയെക്കുറിച്ചോ അവയുടെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ റിപോർട്ട് ചെയ്യുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. കാരണം ഈ കഥകൾ പുറത്തു വരാതിരിക്കാൻ ബിബിസിയുടെ എതിരാളികൾ ശ്രമിച്ചു." പരാതിയിൽ ചൂണ്ടിക്കാട്ടി.
ആശുപത്രികളെയും മെഡിക്കൽ ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ക്രൂരമായ പ്രചാരണം വെളിപ്പെടുത്തുന്ന ' ഗസ: ഡോക്ടർമാർ ആക്രമിക്കപ്പെടുന്നു ' എന്ന ഡോക്യുമെന്ററി ഉപേക്ഷിക്കാനുള്ള ബിബിസിയുടെ തീരുമാനമാണ് വിമർശനത്തിന് കാരണമായത്.