ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട ഫയലുകളിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Update: 2026-01-31 06:04 GMT

വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്ത ലൈംഗിക കുറ്റവാളിയും സയണിസ്റ്റ് ഏജന്റുമായ ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട ഫയലുകളിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്സിന് ലൈംഗികമായി പകരുന്ന അസുഖ(എസ്ടിഡി-സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ്)മുണ്ടായിരുന്നെന്നാണ് ഫയലിലെ കണ്ടെത്തല്‍. റഷ്യന്‍ പെണ്‍കുട്ടികളുമായുണ്ടായ ശാരീരിക ബന്ധത്തിലൂടെയാണ് ഇാള്‍ക്ക് അസുഖം വന്നതെന്നും എപ്‌സ്റ്റൈന്‍ പറയുന്നു.

എഴുത്തുകാരനും ചിന്തകനുമായ നോം ചോംസ്‌കി, സംവിധായകന്‍ വൂഡി അലന്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനോണ്‍ തുടങ്ങിയവരുടെ എപ്സ്‌റ്റൈനൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഖത്തര്‍ രാജകുടുംബാംഗമായ ശെയ്ഖ് ജാബര്‍ ബിന്‍ യൂസഫ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനി എപ്സ്‌റ്റൈനുമായി ഇരിക്കുന്ന ചിത്രവും യുഎന്‍ ജനറല്‍ അസംബ്ലി മുന്‍ പ്രസിഡന്റ് മിറോസ്ലാവ് ലജ്കാക്കിന്റെ ചിത്രവും യെമനിലെ അന്‍സാറുല്ല അധികാരത്തില്‍ നിന്നു പുറത്താക്കിയ അലി അബ്ദുല്ല സാലിഹിന്റെ സുഹൃത്തും ബിസിനസുകാരനുമായ ഷാഹില്‍ അബ്ദുല്‍ ഹഖിന്റെ ചിത്രവും പുറത്തുവന്നവയില്‍ ഉള്‍പ്പെടുന്നവയാണ്.

Tags: