''അടുക്കളയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു''; ന്യൂനപക്ഷ മോര്‍ച്ച നേതാവിനെതിരായ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Update: 2025-08-28 14:08 GMT

വണ്ടൂര്‍: വനിതാ ബിജെപി നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ന്യൂനപക്ഷ മോര്‍ച്ച നേതാവും യൂട്യബറുമായ കൂരാട് സ്വദേശി സുബൈറുദ്ദീന്‍ എന്ന സുബൈര്‍ ബാപ്പുവിനെതിരായ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മാസം പത്തിന് വൈകീട്ടാണ് സുബൈര്‍ ബാപ്പു തന്റെ വീട്ടിലെത്തിയതെന്ന് പരാതിക്കാരി പറയുന്നു. അടുക്കളയില്‍ ജോലി ചെയ്തു നില്‍ക്കുമ്പോളാണ് പ്രതി വീട്ടില്‍ എത്തിയത്. മകളാണ് വാതില്‍ തുറന്നു നല്‍കിയത്. അടുക്കളയില്‍ വന്നുനിന്ന പ്രതി മൂന്നു മിനുട്ടോളം പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു. അപ്പോള്‍ അയാളുടെ കൈയ്യില്‍ കടിച്ചു. മകളെ ഉറക്കെ വിളിച്ചപ്പോഴാണ് സുബൈര്‍ ബാപ്പു പിന്‍മാറിയതെന്നും പരാതി പറയുന്നു. സ്ത്രീകളെവിടെയുണ്ടോ അവിടെ വായിനോക്കി നില്‍ക്കുന്നയാളാണ് സുബൈര്‍ ബാപ്പുവെന്ന ആരോപണവും പരാതിക്കാരി ഉന്നയിക്കുന്നു. ഭര്‍ത്താവ് ഗള്‍ഫിലുള്ള പല സ്ത്രീകള്‍ക്കും ഇയാളൊരു ശല്യമാണെന്നും പരാതിക്കാരി ആരോപിക്കുന്നു.


Full View