കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; തീരുവനന്തപുരത്തും അടിഞ്ഞു

Update: 2025-05-27 01:37 GMT

തിരുവനന്തപുരം: കൊച്ചി തീരത്ത് അറബിക്കടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്. തിരുവനന്തപുരത്ത് വര്‍ക്കലയിലും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും കണ്ടെയ്‌നറുകള്‍ കണ്ടെത്തി. സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ രാസ വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയുടെ ഫലം ഉടന്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.