സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ കൂടുതല്‍ അസ്ഥികഷ്ണങ്ങള്‍

Update: 2025-08-04 09:57 GMT

ആലപ്പുഴ: ചേര്‍ത്തലയിലെ നിരവധി സ്ത്രീകളുടെ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ നിന്ന് കൂടുതല്‍ അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തി. മണ്ണ് നീക്കിയുള്ള പരിശോധനയിലാണ് അസ്ഥി കണ്ടെത്തിയത്. ഇരുപതോളം അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ സെബാസ്റ്റ്യന്റെ വീടിനു പുറത്തുള്ള കുളം വറ്റിച്ചുള്ള പരിശോധന നടക്കുകയാണ്. ഇയാള്‍ മൃതദേഹം തിന്നുന്ന മീനുകളെ ഈ കുളത്തില്‍ വളര്‍ത്തിയെന്നും സൂചനയുണ്ട്. നാളെ ഗ്രൗണ്ട് പെനിറ്ററേറ്റ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധന നടക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഭൂമിക്കടിയിലെ അസ്ഥി സാന്നിധ്യം യന്ത്ര സഹായത്തോടെ കണ്ടെത്താനാണ് നീക്കം. രണ്ടര ഏക്കര്‍ പുരയിടത്തില്‍ വ്യാപക പരിശോധന നടത്തും.

പ്രതി സെബാസ്റ്റിയന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് പോലിസ് പറയുന്നത്. സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ശരീരാവശിഷ്ടങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ല. എട്ടു ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇയാള്‍ക്ക് 70 വയസ്സുള്ളതിനാല്‍ തന്നെ ശാരീരിക പരിമിതികള്‍ ഉണ്ടെന്നും അതിനാല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

Tags: