ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത് യുഡിഎഫ് നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് മോന്‍സ് ജോസഫ്

Update: 2025-12-17 05:30 GMT

കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത് യുഡിഎഫ് നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് മോന്‍സ് ജോസഫ്. 'പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവി'യെന്ന ജോസഫ് വിഭാഗത്തിനെതിരായ ജോസ് കെ മാണിയുടെ പ്രസ്താവനക്കെതിരേയും മോന്‍സ് ജോസഫ് പ്രതികരിച്ചു. പരുന്തിന്റെ മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമാണെന്നും പരുന്തിന്റെ മുകളില്‍ നിന്ന് താഴെ വീണു ചതഞ്ഞരഞ്ഞ് പോയവരാണ് ജോസ് കെ മാണിയും കൂട്ടരുമെന്നുമായിരുന്നു പ്രതികരണം.

സ്വന്തം അവസ്ഥ ഓര്‍ത്ത് ജോസ് കെ മാണി പരിതപിക്കുകയാണെന്ന് മോന്‍സ് കെ ജോസഫ് പറഞ്ഞു. പാലാ നഗരസഭ കേരളാ കോണ്‍ഗ്രസിന് നഷ്ടമായി. ഇടുക്കിയിലെ വിജയത്തിന്റെ ക്യാപ്റ്റന്‍ പി ജെ ജോസഫാണ്. യുഡിഎഫ് കരുത്ത് കാട്ടിയത് ജോസ് കെ മാണി ഇല്ലാതെയാണ്. ജോസ് കെ മാണിയുടെ പിന്നാലെ നടക്കേണ്ടതില്ല. യുഡിഎഫ് നേതാക്കള്‍ പരസ്യമായി ക്ഷണിക്കുന്നതും ശരിയല്ലെന്ന് മോന്‍സ് ജോസഫ് പ്രതികരിച്ചു.

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തെ എതിര്‍ത്ത് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും രംഗത്തെത്തി. നിലവില്‍ ജില്ലയില്‍ ശക്തമല്ലാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നും അവരുടെ ശക്തികേന്ദ്രങ്ങളിലെല്ലാം യുഡിഎഫ് ജയിച്ചെന്നുമായിരുന്നു നാട്ടകം സുരേഷിന്റെ പ്രതികരണം.

Tags: