ഏകദൈവ വിശ്വാസമാണ് ഇസ് ലാം മതത്തിന്റെ അടിത്തറ; പ്രകൃതിയെ ആരാധിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടതെന്ന് മൗലാന മഹമൂദ് അസദ് മദനി

Update: 2025-12-24 11:19 GMT

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണത്തിനായി മുസ് ലികള്‍ സൂര്യനെയും നദികളെയും മരങ്ങളെയും ആരാധിക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് അസദ് മദനി. ഇസ് ലാമിക തത്വങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഗോരഖ്പൂരില്‍ നടന്ന ഒരു ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രകൃതിയോടുള്ള ബഹുമാനം മതപരമായ അതിരുകള്‍ക്കപ്പുറമാണെന്നും പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി നദികളെയും മരങ്ങളെയും സൂര്യനെയും ആരാധിക്കുന്നതിലൂടെ മുസ് ലിംകള്‍ക്ക് 'ഒന്നും നഷ്ടപ്പെടില്ല' എന്നും ഹൊസബാലെ പറഞ്ഞത്.

തൗഹീദ് പ്രകാരം ഏകദൈവ വിശ്വാസമാണ് ഇസ് ലാം മതത്തിന്റെ അടിത്തറ. പ്രകൃതിയെ ആരാധിക്കുന്നത് വഴി അത് വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നും മദനി പറഞ്ഞു. വിശ്വാസവും പ്രകൃതി സംരക്ഷണവും തീര്‍ത്തും വേറെ വേറെയാണെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിംകള്‍ പ്രകൃതിയെയും പരിസ്ഥിതിയെയും അവരുടെ മാതൃരാജ്യത്തെയും സ്‌നേഹിക്കാനും സംരക്ഷിക്കാനുമാണ് ശ്രമിക്കേണ്ടതെന്നും അല്ലാതെ ആരാധിക്കാനല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: