തിരുവനന്തപുരത്ത് കുരങ്ങന്‍മാര്‍ ചത്തനിലയില്‍

Update: 2025-09-21 13:18 GMT

തിരുവനന്തപുരം: പാലോട് മങ്കയം പമ്പ് ഹൗസിന് സമീപത്ത് കുരങ്ങന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്‍മാരെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. അവശനിലയില്‍ കണ്ടെത്തിയ കുരങ്ങന്‍മാരെ ചികില്‍സക്കായി വനംവകുപ്പ് കൊണ്ടുപോയി. ചത്ത കുരങ്ങന്മാരെ പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലേക്ക് മാറ്റി. പാലോട് എനിമല്‍ ഡിസീസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ കാരണം എന്തെന്ന് വ്യക്തമാകൂ.