സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Update: 2025-05-07 01:16 GMT

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനമുണ്ടാവണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇന്ത്യന്‍ മിസൈലുകള്‍ പാകിസ്താന്‍ പ്രദേശത്ത് പതിക്കുന്നതായി അറിഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ഇത് വേഗം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.