പണം തട്ടിപ്പറിച്ച കേസ്: ഒരാള്‍ കൂടിയ അറസ്റ്റില്‍

Update: 2025-09-22 13:43 GMT

താനൂര്‍: കഴിഞ്ഞമാസം നന്നമ്പ്രയില്‍ വെച്ച് കാറില്‍ സഞ്ചരിക്കുന്നവരെ പിന്തുടര്‍ന്ന് ആക്രമിച്ച് രണ്ട് കോടിയോളം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കവര്‍ച്ച സംഘത്തില്‍ ഉണ്ടായിരുന്ന നാലാമന്‍ താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശി പക്കിച്ചിന്റെ പുരക്കല്‍ അയൂബ്ബ് (44)എന്ന ഡാനി അയ്യൂബിനെ യാണ് താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

നേരത്തെ പിടിയിലായ കരീം, രജീഷ്, ഫവാസ് എന്നിവര്‍ റിമാന്‍ഡിലാണ്. അയ്യൂബിനെ പിടികൂടുന്നതിന് വേണ്ടി അന്വേഷണസംഘം ഗോവ, മംഗലാപുരം, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍, ഇയാള്‍ വീട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. കൊള്ള ആസൂത്രണം ചെയ്ത രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലിസ് അറിയിച്ചു. കൂരിയാട് സ്വദേശ് സാദിഖ് അലി, തലക്കാട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് ഇവര്‍. വിദേശത്തുള്ള ഇവര്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.