
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവായ ഇദ്ദേഹം നിലമ്പൂര്‍ സ്വദേശിയാണ്. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന തീയതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് നിലമ്പൂരിലെത്തും.