മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ സമയമില്ലാത്ത മോദി ജപ്പാനും ചൈനയും സന്ദര്‍ശിക്കുന്നു: ജയറാം രമേശ്

Update: 2025-08-29 06:00 GMT

ന്യൂഡല്‍ഹി: മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് സമയമില്ലെന്ന് കോണ്‍ഗ്രസ്. കലാപബാധിത സംസ്ഥാനമായ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതിനുപകരം മോദി വിദേശയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്.

അക്രമബാധിതമായ മണിപ്പൂരിനെ അവഗണിക്കുകയും മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതിനുപകരം ജപ്പാനിലേക്കും ചൈനയിലേക്കും പോയതും മോദിയുടെ കള്ളത്തരങ്ങള്‍ എന്താണെന്നു തെളിയിക്കുന്ന പ്രവര്‍ത്തികളാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

മണിപ്പൂരിലെ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയായിരുന്നു.എന്നാല്‍ മോദി വിദേശത്തേക്ക് പറക്കുകയായിരുന്നുവെന്ന് അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു.പലപ്പോഴും പലയിടത്തേക്കും പറക്കുകയും കള്ളം പറയുകയും ചെയ്യുന്ന പ്രധാനമന്ത്രി ഇത്തവണ ജപ്പാനും ചൈനയും സന്ദര്‍ശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: